Wednesday, April 15, 2015

ലോകാവസാനം ..ഒരു തിരിച്ചറിവ്


ലോകം  വിശാലമാണ് ..
എന്നാൽ നമ്മൾ എല്ലാരുടെയും ലോകം ചിലരിൽ ഒതുങ്ങി കൂടുന്നു ..
അവർ ഇലെങ്കിൽ ചിലപ്പോ ലോകം അവസാനിച്ചു എന്ന് തോന്നാം ...അതായിരുന്നു നമ്മുടെ ലോകം എന്നാ തിരിച്ചറിവ് നമ്മിൽ .. അത് ഉളവാക്കുന്നു ...

Tuesday, May 21, 2013

പ്രിയപ്പെട്ട നീലിക്ക് ..!!!



"നീലി " പേര് പോലെ രക്തം കുടിക്കുന്ന ഓൾ അല്ല ...മറിച്ച്‌ എന്റെ contact ലിസ്റ്റിലെ ....ഒരു പേര് മാത്രം..നീലി വന്ന വഴി... കക്ഷി ഒരു അവശ കലാകാരൻ ആണ്..പരിജയപ്പെട്ടത് ....എവിടെ വെച്ച് എന്ന് മറന്നു ...ഇപ്പൊ കക്ഷി എന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാ ...വീട് മലപ്പുറം ...നീല കക്ഷിയുടെ ഇഷ്ട നിറം ആണ് ..ജീൻസ്,ഷർട്ട്‌ ,എന്തിന്  ചെരുപ്പ് പോലും നീല ...!! ഒരു പരിപാടിക്ക് ശേഷം ...ഒരു സുഹൃത്ത് ...പുതിയ സിം എടുത്തത് ഒന്ന്  ആഘോഷിച്ചു ...സ്വയം നമ്മുടെ കലാകാരന്റെ ആരാധിക ആയി ...ചാറ്റിങ് തുടങ്ങി ....സംസാരിച്ച് സംസാരിച്ച് ..അവസാനം ആരാധിക മൊഴിഞ്ഞു "ചേട്ടാ ചേട്ടന്റെ നീല ചെരുപ്പ് എനിക്ക്  ഇഷ്ടപ്പെട്ടു " വീണ്ടും അടുത്ത പരിപാടിക്ക് ഒത്തു കുടിയപ്പോൾ ചാറ്റിങ് ഞങ്ങൾ നാടകം ആക്കി ,,പേര് "സാബിന്റെ നീല ചെരുപ്പുക്കൾ ....." തൊട്ട് അടുത്ത ആഴ്ച നമ്മുടെ കലാകാരൻ പുതിയ സിം എടുത്തു ...contact name തപ്പി ഞാൻ മടുത്തു ഒടുവിൽ നാടകം മനസ്സിൽ വന്നു .. പേര് ഞാൻ ഇട്ടു "നീലി "...നീലിയുടെ ഒറിജിനൽ ആണ് .. എല്ലാവരുടെയും ചാക്കോ ..!!"സാബിൻ ചാക്കോ "പരിജയപെട്ടപ്പോൾ മുതൽ അടുത്ത് ...പഠിക്കാനായി  ഇടുക്കിക്ക് വന്നതാണ്‌ കക്ഷി ..സംഗീതം ഞങ്ങളെ കുട്ടിമുട്ടിച്ചു ...സുഹൃത്തുകൾ ആക്കി ....ഇപ്പൊ കക്ഷി എന്റെ വിട്ടിലെ ഒരു അംഗം ആണ് ...ഓൻ വന്നാൽ പിന്നെ അമ്മക്ക് പോലും അവനെ മതി എന്നതാണ് അവസ്ഥ ...എന്തിന് ഏറെ പറയുന്നു ..2 മാസമായി കക്ഷി എന്റെ വിട്ടിലെ  വണ്ടി കൊണ്ട് പോയിട്ട്....കക്ഷി ഇപ്പൊ അതിൽ ആണ് കോളേജിൽ പോക്ക് ..ഒരിക്കൽ ഞാൻ  മരിക്കാൻ പോയപ്പോൾ എന്റെ സഹചാരി ആയി...:Pഅടുത്ത തവണ ഞാൻ  മരിക്കാൻ പോയപ്പോൾ കക്ഷിക് ദൈവ വിളിയും ഉണ്ടായി.... പക്ഷെ കക്ഷി എന്നെ വിളിച്ചപോല്ലെക്കും ഡോക്ടർ ആണ്  ഫോണ്‍ എടുത്തത് എന്ന് മാത്രം..!!!ഹൃദയത്തിൽ ദൈവത്തിന്റെ കൈ ഒപ്പ് ഉള്ള ആ കലാകാരന്റെ പഠിപ്പ്  അവസാനിച്ചു ..പോകാൻ സമയം ആയി..സ്വന്തം തട്ടകത്തിലേക്ക് ...എന്റെ വിശ്വാസം ഒന്നും അല്ല എന്ന് കാട്ടിതന്ന ..KeyBoard വായനയിൽ ഞാൻ വെറും ശിശു ആണെന്ന് മനസിലാകി തന്ന....എന്റെ പ്രിയ മിത്രം ....കോഴ്സ് തിർന്നു എന്ന് കേട്ടപ്പോ ഒരു സങ്കടം ..!!!നീലി  എന്നത് ഒരു contact name ആയി തന്നെ അവശേഷിക്കുന്നു ....!!!സാബിൻ എന്റെ അടുത്ത സുഹൃത്തും .....:)
vil miss u macha...n God Bless u..


Friday, January 20, 2012

ഞാന്‍ തുടങ്ങുന്നു ...


ജീവിതം ...എല്ലാവരെയും ഓരോരോ  പാഠങ്ങള്‍  പഠിപ്പിക്കുന്നു .....
എന്നെ ജീവിക്കാന്‍ പഠിപ്പിച്ച  എന്‍റെ പ്രിയപെട്ടവരെ .എല്ലാവരെയും ഞാന്‍ ഓര്‍മ്മിക്കുന്നു ..
ഒരു പക്ഷെ  ഞാന്‍ ഇന്ന്‍ ....ഇന്ന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല ........
ജീവിക്കാന്‍ എല്ലാവര്‍ക്കും ഓരോ ലക്ഷ്യങ്ങള്‍ ഉണ്ട് ....
ഞാനും ഒരു ലക്ഷ്യത്തിലേക്ക് ആണ്......
ഒടുവിലത്തെ  സൂര്യാസ്തമയത്തിനു  വേണ്ടി ....










ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന 
തിരു മുറ്റത്തെ തുവാന്‍ മോഹം 
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരനെല്ലി 
മരം ഒന്നുലത്തുവാന്‍ മോഹം 

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത് 
അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം

തൊടിയിലെ കിണര്‍ വെള്ളം കോരി കുടിച്
എന്ത് മധുരം എന്നോതുവാന്‍ മോഹം
ഒരു വട്ടം കൂടിയ പുഴയുടെ തീരത്ത്
വെറുതെ ഇരിക്കുവാന്‍ മോഹം

വെറുതെ ഇരുന്നൊരു കുയിലിന്‍റെ
പട്ടു കേട്ടെതിര്‍ പാട്ട് പാടുവാന്‍ മോഹം
എതിര്‍പാട്ടു പാടുവാന്‍ മോഹം
അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്‍റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം

“”വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം””

Thursday, January 19, 2012

എന്തിനെന്നറിയില്ല ....






ന്തിനെന്നറിയില്ല .... എങ്ങനെന്നറിയില്ല ...
എപ്പോഴോ നിന്നെയെനിക്കിഷ്ടമായി ....
ഒരു നറുപുഷ്പത്തിന്‍ നൈര്‍മല്യമായ്‌ നീ 
എന്‍ പ്രാണനില്‍ ചേക്കേറിടും ...
ഇരുള്‍ പക്ഷിയായ് .........


നിന്‍ മൃദു മന്ദഹാസത്താല്‍ എന്നിലെ ജീവനെ 
നീ തൊട്ടുണര്‍ത്തി ...
എന്‍ ജീവവ്യഥയും ജീവാത്മാവും നിന്‍ ..
പ്രാണനില്‍ ചേര്‍ന്നിടാന്‍ കൊതിതുവൂന്നു ...
അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചുപോയ്....


ജീവിത നൌകയില്‍ ഏകനായി 
സ്നേഹമാം വീഥിയില്‍ നീ തനിച്ചായി .....
നിന്‍ ജീവിത യാത്രയില്‍ ഞാന്‍ വന്നു ചേര്‍ന്നതും .
നിന്നിലെ പ്രാണനും പൂവണിഞ്ഞു ...
നാമെല്ലാം അങ്ങനെ പങ്കുവെച്ചു...


ത്രനാള്‍ നീളുമെന്നറിയില്ലെങ്ങിലും ...
ഋതുക്കള്‍ വിടപറഞ്ഞകന്നീടിലും..
എന്നിലെ സ്നേഹവും ,ജീവനും ,എന്നെയും ..
നിനക്കായ്‌ മാത്രം ഞാന്‍ കരുതിവെയ്പ്പു
ഒടുങ്ങാതിരിക്കട്ടെ നിലക്കാതിരിക്കട്ടെ ... 
 ഈ സൗഹൃദപ്രവാഹം എന്നും ജ്വലിക്കട്ടെ......