Friday, January 20, 2012

ഞാന്‍ തുടങ്ങുന്നു ...


ജീവിതം ...എല്ലാവരെയും ഓരോരോ  പാഠങ്ങള്‍  പഠിപ്പിക്കുന്നു .....
എന്നെ ജീവിക്കാന്‍ പഠിപ്പിച്ച  എന്‍റെ പ്രിയപെട്ടവരെ .എല്ലാവരെയും ഞാന്‍ ഓര്‍മ്മിക്കുന്നു ..
ഒരു പക്ഷെ  ഞാന്‍ ഇന്ന്‍ ....ഇന്ന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല ........
ജീവിക്കാന്‍ എല്ലാവര്‍ക്കും ഓരോ ലക്ഷ്യങ്ങള്‍ ഉണ്ട് ....
ഞാനും ഒരു ലക്ഷ്യത്തിലേക്ക് ആണ്......
ഒടുവിലത്തെ  സൂര്യാസ്തമയത്തിനു  വേണ്ടി ....










ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന 
തിരു മുറ്റത്തെ തുവാന്‍ മോഹം 
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരനെല്ലി 
മരം ഒന്നുലത്തുവാന്‍ മോഹം 

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത് 
അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം

തൊടിയിലെ കിണര്‍ വെള്ളം കോരി കുടിച്
എന്ത് മധുരം എന്നോതുവാന്‍ മോഹം
ഒരു വട്ടം കൂടിയ പുഴയുടെ തീരത്ത്
വെറുതെ ഇരിക്കുവാന്‍ മോഹം

വെറുതെ ഇരുന്നൊരു കുയിലിന്‍റെ
പട്ടു കേട്ടെതിര്‍ പാട്ട് പാടുവാന്‍ മോഹം
എതിര്‍പാട്ടു പാടുവാന്‍ മോഹം
അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്‍റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം

“”വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം””

Thursday, January 19, 2012

എന്തിനെന്നറിയില്ല ....






ന്തിനെന്നറിയില്ല .... എങ്ങനെന്നറിയില്ല ...
എപ്പോഴോ നിന്നെയെനിക്കിഷ്ടമായി ....
ഒരു നറുപുഷ്പത്തിന്‍ നൈര്‍മല്യമായ്‌ നീ 
എന്‍ പ്രാണനില്‍ ചേക്കേറിടും ...
ഇരുള്‍ പക്ഷിയായ് .........


നിന്‍ മൃദു മന്ദഹാസത്താല്‍ എന്നിലെ ജീവനെ 
നീ തൊട്ടുണര്‍ത്തി ...
എന്‍ ജീവവ്യഥയും ജീവാത്മാവും നിന്‍ ..
പ്രാണനില്‍ ചേര്‍ന്നിടാന്‍ കൊതിതുവൂന്നു ...
അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചുപോയ്....


ജീവിത നൌകയില്‍ ഏകനായി 
സ്നേഹമാം വീഥിയില്‍ നീ തനിച്ചായി .....
നിന്‍ ജീവിത യാത്രയില്‍ ഞാന്‍ വന്നു ചേര്‍ന്നതും .
നിന്നിലെ പ്രാണനും പൂവണിഞ്ഞു ...
നാമെല്ലാം അങ്ങനെ പങ്കുവെച്ചു...


ത്രനാള്‍ നീളുമെന്നറിയില്ലെങ്ങിലും ...
ഋതുക്കള്‍ വിടപറഞ്ഞകന്നീടിലും..
എന്നിലെ സ്നേഹവും ,ജീവനും ,എന്നെയും ..
നിനക്കായ്‌ മാത്രം ഞാന്‍ കരുതിവെയ്പ്പു
ഒടുങ്ങാതിരിക്കട്ടെ നിലക്കാതിരിക്കട്ടെ ... 
 ഈ സൗഹൃദപ്രവാഹം എന്നും ജ്വലിക്കട്ടെ......